Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈന്‍ സൈന്യം ജൂണില്‍ അറസ്റ്റു ചെയ്തത് 42 ആക്റ്റിവിസ്റ്റുകളെ

മനാമ: ബഹ്‌റൈന്‍ സൈന്യം ജൂണ്‍ മാസത്തില്‍ മാത്രം അറസ്റ്റു ചെയ്തത് 42 ആക്റ്റിവിസ്റ്റുകളെ. 59 വീടുകള്‍ റെയ്ഡ് നടത്തിയാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടന ആരോപിച്ചു. രാജ്യത്തെ രാജഭരണത്തിനെതിരെയും ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്നവരെയുമാണ് സൈന്യം അറസ്റ്റു ചെയ്തത്. സര്‍ക്കാര്‍ സൈന്യം അതിര്‍ത്തികളിലും ചെക്‌പോയിന്റുകളിലും നിരവധി പ്രദേശങ്ങളിലും ജനങ്ങളുടെ മേല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുകയാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ കുപ്രസിദ്ധമായ ജോ ജയിലില്‍ 80ലധികം രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും ബഹ്‌റൈന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. 2011ല്‍ അറബ് രാജ്യങ്ങളിലുണ്ടായ അറബ് വസന്തത്തിനു ശേഷം ആയിരക്കണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരാണ് ജനാധ്യപത്യവാദവുമായി തെരുവിലിറങ്ങുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് ബഹ്‌റൈന്‍ സൈന്യം സ്വീകരിച്ചു വരുന്നത്.

 

Related Articles