Current Date

Search
Close this search box.
Search
Close this search box.

ബന്ദികളുടെ കൈമാറ്റം; ഇസ്രയേല്‍ വാഗ്ദാനം ഹമാസ് നിരസ്സിച്ചു

ഗസ്സ: ബന്ദികളുടെ കൈമാറ്റത്തിന് പ്രാദേശിക അന്തര്‍ദേശീയ മധ്യസ്ഥരിലൂടെ ഇസ്രയേല്‍ മുന്നോട്ടു വെച്ച വാഗ്ദാനം ഹമാസിന്റെ സൈനിക വിംഗായ അല്‍ഖസ്സാം നിരസ്സിച്ചതായി അവര്‍ തന്നെ വെളിപ്പെടുത്തി. ഹമാസ് ആവശ്യപ്പെട്ടതിന്റെ ഏറ്റവും കുറഞ്ഞ പരിധിയില്‍ പോലും എത്താത്തതായിരുന്നു ഇസ്രയേല്‍ മുന്നോട്ടു വെച്ച വാഗ്ദാനമെന്നും അവര്‍ അറിയിച്ചു. അതേസമയം ബന്ദിയാക്കപ്പെട്ട ഇസ്രയല്‍േ സൈനികരുടെ കുടുംബങ്ങള്‍ അവരെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം നെതന്യാഹു ഭരണകൂടത്തിന് മേല്‍ കെട്ടിവെച്ചു.
വാണിജ്യാനുമതിക്ക് പകരമായി ബന്ദികളെ കൈമാറാന്‍ ധാരണയുണ്ടാക്കുന്നതില്‍ ഇസ്രയേല്‍ വിജയിച്ചിട്ടുണ്ടെന്ന റിപോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും അല്‍ഖസ്സാം നേതാവ് വ്യക്തമാക്കി. മാനസികയുദ്ധത്തിന്റെ ഭാഗമായിട്ടുള്ളതാണ് അത്തരത്തിലുള്ള പ്രചാരണങ്ങള്‍. ഫലസ്തീന്‍ തടവുകാരുടെ പ്രശ്‌നം മാനുഷികവും ദേശീയവുമായ പ്രശ്‌നമാണെന്നും അവരെ മോചിപ്പിക്കാതെ ബന്ദികളുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് പ്രതിനിധി സംഘത്തിന്റെ കെയ്‌റോ സന്ദര്‍ശനത്തിന് ശേഷമാണ് അല്‍ഖസ്സാം നേതാവിന്റെ ഈ പ്രസ്താവന. ഈജിപ്തിലെ സൈനിക അട്ടിമറിക്ക് ശേഷം ആദ്യമായിട്ടാണ് ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിലെത്തുന്നത്. പ്രതിനിധി സംഘത്തിന്റെ കൂടിക്കാഴ്ച്ചയിലെ ഒരു വിഷയം ബന്ദികളുടെ കൈമാറ്റമായിരുന്നു എന്നും ചില കേന്ദ്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗിലാഡ് ശാലിത് എന്ന ഇസ്രയേല്‍ സൈനികന്റെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ചത് ഈജിപ്തായിരുന്നു.

Related Articles