Current Date

Search
Close this search box.
Search
Close this search box.

ഫ്രന്റ്‌സ് വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്റെ വാര്‍ഷികപ്പതിപ്പ് ‘അകം പുറം’ പ്രകാശനം  ചെയ്തു.  ‘അസഹിഷ്ണുതയുടെ കാലത്തെ സ്നേഹ വര്‍ത്തമാനങ്ങള്‍’  എന്ന വിഷയത്തില്‍ പ്രമുഖരായ എഴുത്തുകാരുടെ ലേഖനങ്ങളും ചര്‍ച്ചകളും കവിതയും കഥകളും ഉള്‍ക്കൊള്ളുന്ന 68 പേജുള്ള പതിപ്പ് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജനും ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. സാഹിത്യകാരി  ഷബ്നി വാസുദേവന്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര എന്നിവര്‍ പതിപ്പ് ഏറ്റുവാങ്ങി. ഫ്രാന്‍സിസ് കൈതാരത്ത്, കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ചടങ്ങില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ സഈദ് റമദാന്‍ നദ്‌വി മാഗസിന്‍ സമര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി വി.പി ഷൗക്കത്തലി സ്വാഗതവും എഡിറ്റോറിയല്‍ ബോര്‍ഡംഗം അബ്ദുല്‍ ഗഫൂര്‍ മൂക്കുതല നന്ദിയും പ്രകാശിപ്പിച്ചു. അഡ്വ. മാധവന്‍ കല്ലത്ത്, റഫീക്ക് അബ്ദുല്ല, കെ. ജനാര്‍ദനന്‍, ഷംസ് കൊച്ചിന്‍, നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനം തിട്ട, ബഷീര്‍ അമ്പലായി, ജോസാന്റണി പി. കുറുമ്പത്തുരുത്ത്, സലാം മമ്പാട്ടുമൂല, സല്‍മാന്‍, എ.സി.എ ബക്കര്‍, ഈപ്പന്‍ ജോര്‍ജ്, ചെമ്പന്‍ ജലാല്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Related Articles