Current Date

Search
Close this search box.
Search
Close this search box.

ഫ്രഞ്ച് സൈന്യം സിറിയയിലെ കുര്‍ദ് മേഖലയില്‍ പ്രവേശിച്ചു

ദമസ്‌കസ്: ഫ്രാന്‍സിന്റെ പ്രത്യേക സൈനിക സംഘം സിറിയയിലെ അല്‍ ഹസാകാഹ് ഗവര്‍ണറേറ്റിലെത്തി. റമ്‌ലാന്‍ ഏരിയയിലെ കുര്‍ദിഷ് പീപിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആയ വൈ.പി.ജിയുടെ നിയന്ത്രണത്തിലുള്ള അമേരിക്കന്‍ ബേസിലേക്കാണ് ഫ്രഞ്ച് സൈന്യം എത്തിയത്. സിറിയയിലെ പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സിറിയയിലെ മന്‍ബിജ്,റഖ,ദാറുസ്സൗര്‍ എന്നീ മേഖല ലക്ഷ്യം വെച്ചാണ് ഫ്രാന്‍സിന്റെ സംയുക്ത സൈന്യം പുറപ്പെട്ടത്. സൈനിക പടക്കോപ്പുകളും ടാങ്കറുകളും അടങ്ങിയ സംഘം സായുധരായ കുര്‍ദുകളോടൊപ്പമാണ് ചേര്‍ന്നത്. വൈ.പി.ജിയുമായി ഫ്രഞ്ച് അധികൃതര്‍ കൂടിക്കാഴ്ച നടത്തി അവര്‍ക്ക് സഹായം നല്‍കാന്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.എസിനെതിരെയുള്ള യുദ്ധ മുന്നണിയുടെ ഭാഗമാവാന്‍ വേണ്ടി 70 പട്ടാളക്കാരെയാണ് ഫ്രാന്‍സ് സിറിയയിലേക്ക് അയച്ചതെന്നും തുര്‍ക്കി ന്യൂസ് ഏജന്‍സിായ അനദോലും റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles