Current Date

Search
Close this search box.
Search
Close this search box.

ഫൈസലിന്റെ കുടുംബത്തിനുള്ള കെ.എം.സി.സി പെന്‍ഷന്‍ ഫണ്ട് കൈമാറി

മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ ഭാര്യക്ക് ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ പ്രവാസി വിധവാ പെന്‍ഷന്‍ ഫണ്ടിലെ പ്രഥമ ഗഡു നാട്ടിലെ സഹായ സമിതിക്ക് സമര്‍പ്പിച്ചു. കൊടിഞ്ഞി മഹല്ല് ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസി!ഡന്റ് നൗഷാദ് മണ്ണിശ്ശേരി സഹായക സമിതി ചെയര്‍മാന്‍ പി.സി മുഹമ്മദ് ഹാജിക്ക് നല്‍കിയാണ് തുക കൈമാറിയത്.
ചടങ്ങില്‍ ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ ജന.സെക്രട്ടറി ഇ.പി. ഗഫൂര്‍, ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരി, ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ട്രഷറര്‍ വി.ടി സുബൈര്‍ തങ്ങള്‍ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് സി. അബൂബക്കര്‍ ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, ഒടിയില്‍ പിച്ചു, കോമുക്കുട്ടി ഹാജി, പി കുഞ്ഞുട്ടി ഹാജി, യു. എ റസാഖ് എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കെ.എം.സിസി നേതാക്കള്‍ ഫൈസലിന്റെ ഖബര്‍ സന്ദര്‍ശിച്ച ശേഷം സമൂഹ പ്രാര്‍ത്ഥന നടത്തി. ഖബര്‍ സിയാറത്തിനും, പ്രാര്‍ത്ഥനക്കും കൊടിഞ്ഞി പള്ളി ഖത്വീബ് ഹൈദരലി ഫൈസി നേതൃത്വം നല്‍കി.

Related Articles