Current Date

Search
Close this search box.
Search
Close this search box.

ഫാസിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം: കെ.ഇ.എന്‍ മുഖ്യാതിഥിയായി പങ്കെടുക്കും

കുവൈത്ത്: ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍ കെ.ഐ.ജി കുവൈത്ത് ഫാസിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 14ന് വൈകുന്നേരം 5.30 മുതല്‍ അബ്ബാസിയ ടൂറിസ്റ്റ്ക്ക് പാര്‍ക്കിനു സമീപമുള്ള മറീന ഹാളില്‍ ആണ് പരിപാടി. കേരളത്തിലെ പ്രമുഖ ചിന്തകനും, എഴുത്തുക്കാരനും പ്രഭാഷകനുമായ കെ.ഇ.എന്‍ കുഞ്ഞമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈത്തിലെ മത സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും.
സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇത് വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊിരിക്കുന്നത്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തിയതോടെ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ വന്‍തോതില്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത മണ്ഡലങ്ങളും സങ്കുചിത ദേശീയതയുടെയും വര്‍ഗീയവാദികളുടെയും കൈകളില്‍ ഞെരിഞ്ഞമരുകയാനെന്നും. അധികാരത്തിന്റെ ബലത്തില്‍ സംഘ് ആള്‍ക്കൂട്ടങ്ങള്‍ രാജ്യത്താകമാനം അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ പാരമ്പര്യവും പൈത്രികവും തിരിച്ചു പിടിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ പടനയിക്കണം എന്നും കെ.ഐ.ജി പ്രസ്താവനയില്‍ ആവശ്യപെട്ടു.

Related Articles