Current Date

Search
Close this search box.
Search
Close this search box.

ഫാസിസത്തിനെതിരെ സാമൂഹ്യ കൂട്ടായ്മകള്‍ രൂപപ്പെട്ടുവരണം: കെ.പി രാമനുണ്ണി

യാമ്പു: രാജ്യത്ത് ശക്തിപ്പെട്ട് വരുന്ന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ സമൂഹത്തിന്റെ പൊതുവായ നന്മക്ക് ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി പറഞ്ഞു. തനിമ യാമ്പു ചാപ്റ്റര്‍ ‘സമാധാനം മാനവികത’ കാമ്പയിനിന്റെ ഭാഗമായി മറൈന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമത്വവും സമാധാനവും ഇന്ന് കനത്ത ഭീഷണി നേരിടുകയാണ്. മുഴുവന്‍ ജനങ്ങള്‍ക്കും അപകടകരമായ ഒന്നാണ് ഫാഷിസം എന്നത് തിരിച്ചറിയപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് അതിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് നാമുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ തന്നെ അസഹിഷ്ണുത വളര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെ സമാധാനത്തിനും മാനവികതക്കും മത നിരപേക്ഷതക്കും നില കൊള്ളുന്നവരുടെ ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടി രിക്കുന്ന ദേശാഭിമാനത്തിനും ദേശസ്‌നേഹത്തിനും പിറകില്‍ ഒളിഞ്ഞിരിക്കുന്ന വംശീയവിദ്വേഷവും അപരവത്ക്കരണവും നാം തിരിച്ചറിയണം. ഹിന്ദുത്വത്തിന്റെയും ദേശീയതയുടെയും കള്ളപ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ സമാധാനവും സഹവര്‍ത്തിത്തവും തകര്‍ക്കുകയാണ് ഫാഷിസ്റ്റുകളെന്നും ഇതിനെ മറികടക്കാന്‍ മനുഷ്യസ്‌നേഹികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തനിമ യാമ്പു സോണല്‍ പ്രസിഡണ്ട് സലീം വേങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യാമ്പുവിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ രാജന്‍ നമ്പ്യാര്‍, ശങ്കര്‍ എളങ്കൂര്‍, സാബു വെളിയം, മുഹമ്മദ് ഖാദര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആശംസ പ്രസംഗം നടത്തി. കാമ്പയിന്‍ സമാപന സമ്മേളനത്തിന് കൊഴുപ്പേകികൊണ്ട് നടത്തിയ കലാസന്ധ്യയും ശദ്ധേയമായി.
സോണല്‍ സെക്രട്ടറി നാസിമുദ്ദീന്‍ തിരുവനന്തപുരം, സമിതി യംഗങ്ങളായ നസീറുദ്ദീന്‍ ഓമണ്ണില്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, വനിതാവിഭാഗം സാരഥികളായ നസീബ സി.പി, റാഷിദ സലിം, മലര്‍വാടി കോ ഓര്‍ഡിനേറ്റര്‍ പി.കെ.സഹീര്‍, സ്റ്റുണ്ടന്റ്‌സ് ഇന്ത്യ കോ ഓര്‍ഡിനേറ്റര്‍ അബ്ദുറഷീദ് വി.കെ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ഇര്‍ഫാന്‍ നൗഫല്‍ നന്ദി പറഞ്ഞു.

Related Articles