Current Date

Search
Close this search box.
Search
Close this search box.

ഫാഷിസത്തെ സ്‌നേഹം കൊണ്ട് പ്രതിരോധിക്കുക: ബാലചന്ദ്രന്‍ വടക്കേടത്ത്

അല്‍കോബാര്‍: ഫാഷിസത്തിനെതിരെ സ്‌നേഹ സമരം തീര്‍ക്കണമെന്ന് എഴുത്തുകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ആവശ്യപ്പെട്ടു. ‘ഫാഷിസം ഒച്ച വെക്കുമ്പോള്‍ നമുക്ക് സ്‌നേഹം സംസാരിക്കാം’ എന്ന തലകെട്ടില്‍ തനിമ അല്‍കോബാര്‍ മേഖല നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹോദര്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ മനുഷ്യനെ തന്നെ ഇല്ലാതാക്കുന്ന ചുറ്റുപാടാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇന്ത്യന്‍ പൗരനെ വേര്‍തിരിക്കുന്ന രാഷ്ട്രീയം ഇന്ന് ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നു. വര്‍ഗീയ ഫാഷിസത്തോട് വിയോജിപ്പ് പുലര്‍ത്തുന്ന എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും രാജ്യദ്രോഹികളാക്കുന്നു. ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്‌നേഹത്തെ കൊന്നുകളഞ്ഞത് ഇന്ത്യയിലെ ഫാഷിസ്റ്റ് സംഘടനകളാണ്, അതിനാല്‍ സ്‌നേഹം വറ്റിപ്പോയ സാസ്‌കാരിക വ്യവസ്ഥയില്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ എല്ലാവരും ഉള്‍കൊള്ളുന്ന സ്‌നേഹ കൂട്ടായ്മകള്‍ വളര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഫാഷിസത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ആലിക്കുട്ടി ഒളവട്ടൂര്‍, സരിഗ സമദ്, സലിം, ഷാജഹാന്‍ എം.കെ. എന്നിവര്‍ സംസാരിച്ചു. കെ.എം. ബഷീര്‍ ആമുഖ പ്രഭാഷണം നടത്തി. റിയാസ് കൊച്ചി ഫാഷിസറ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഈം ചേന്ദമംഗല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘നോക്കുകുത്തികള്‍’ എന്ന ലഘുനാടകം അരങ്ങേറി. അഷ്‌റഫ് സലഫി കാരക്കാട്. കോയ ചോലമുഖത്ത്, നൂറുദ്ദീന്‍, ജഹ്ഫര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles