Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു

റാമല്ല: റാമല്ലയിലെ ബില്‍ഐനില്‍ സമാധാനപരമായി നടന്ന പ്രകടനം റിപോര്‍ട്ട് ചെയ്യുകയായിരുന്ന ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഇറാന്‍ ടെലിവിഷന്‍ റിപോര്‍ട്ട് ഖാലിദ് സബാരിനയും ഫോട്ടോഗ്രാഫര്‍ ഇമാദ് ബര്‍നാത്വുമാണ് അറസ്റ്റിലായത്. സൈനിക സംരക്ഷിത പ്രദേശത്ത് പ്രവേശിച്ചതിനാലാണ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് ഇസ്രയേല്‍ ന്യായീകരണം. ബില്‍ഐനിലെ ഗ്രാമസമിതി അധ്യക്ഷനെയും പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകന്‍ അശ്‌റഫ് അബൂറഹ്മയെയും അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഗ്രാമത്തിലൂടെ കടന്നു പോകുന്ന അപാര്‍ത്തിഡ് മതിലിന് നേരെയാണ് പ്രകടനം നടത്തിയത്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഫലസ്തീന്‍ പതാകക്കൊപ്പം തുര്‍ക്കി പതാകകളും ഉയര്‍ത്തിയിരുന്നു. തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു അത്.

Related Articles