Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റാമല്ല: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്താണ് അസുഖമെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പനി മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 82ഉകരാനായ അബ്ബാസിനെ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ചെവിക്ക് ചെറിയ സര്‍ജറി നടത്തിയിരുന്നു. ഇതു കഴിഞ്ഞ് ആശുപത്രി വിട്ട ഉടനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റാമല്ലയിലെ അല്‍ ഇസ്തിഷാരി ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഫലസ്തീനിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച ചില മെഡിക്കല്‍ ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും പറയപ്പെടുന്നുണ്ട്. വാര്‍ധക്യത്തിന്റെ അവശതയില്ലാതെ ഇസ്രായേലിനെതിരെയുള്ള പോരാട്ടത്തില്‍ ഉറച്ച ശബ്ദമായി അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു. അദ്ദേഹം അമിത പുകവലിക്കാരനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

Related Articles