Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പ്രസിഡന്റും ഉര്‍ദുഗാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തുര്‍ക്കി പ്രസിഡന്റിന്റെ ഓഫിസാണ് വാര്‍ത്ത പുറത്തുവിട്ടത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് വിലക്കുള്ളതിനാല്‍ അടച്ചിട്ട മുറിയില്‍ രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇസ്താംബൂളിലെ ബെയ്‌ലര്‍ബേയി കൊട്ടാരത്തില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് വ്യക്തമല്ല. ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) ഉച്ചകോടി നടക്കുന്നതിന്റെ മുന്‍പാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഇസ്രായേല്‍ തലസ്ഥാനം ജറൂസലേമായി ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അസാധാരണമായി ഒ.ഐ.സിയുടെ ഉച്ചകോടി നടത്തുന്നത്. ഇസ്തംബൂളില്‍ വച്ച് നടക്കുന്ന ഉച്ചകോടിയിലേക്ക് ഉര്‍ദുഗാനാണ് അംഗരാഷ്ട്രങ്ങളെ ക്ഷണിക്കുന്നത്.

ഉച്ചകോടിയില്‍ അംഗ രാഷ്ട്രങ്ങള്‍ ട്രംപിന്റെ നയത്തിനെതിരേ നിലപാടെടുക്കുമെന്നു പ്രതീക്ഷയുള്ളതായി ഫലസ്തീന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ 57 അംഗരാജ്യങ്ങളാണ് സംഘടനയിലുള്ളത്. ഇതിനു പുറമേ കുറച്ച് നിരീക്ഷക രാഷ്ട്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

 

Related Articles