Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വെസ്റ്റ് ബാങ്കില്‍ റാലി

വെസ്റ്റ്ബാങ്ക്: ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വെസ്റ്റ് ബാങ്ക് നഗരത്തില്‍ ബഹുജന റാലി സംഘടിപ്പിച്ചു. തടവുകാരുടെ ദിനമെന്ന പേരിലായിരുന്നു മാര്‍ച്ച്. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ ഓര്‍മിക്കുന്നതിനും അവര്‍ക്ക് പിന്തുണ അര്‍പ്പിക്കുന്നതിനും വേണ്ടിയാണ് റാലി സംഘടിപ്പിച്ചത്.

കഴിഞ്ഞ മാസം നടന്ന ഗ്രേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ അതിക്രമങ്ങളിലും റാലിയില്‍ പ്രതിഷേധമുയര്‍ന്നു. ആയിരക്കണക്കിനു പേരാണ് പ്രതിഷേധവുമായി വെസ്റ്റ് ബാങ്കില്‍ ഒരുമിച്ചു കൂടിയത്. തങ്ങളുടെ ബന്ധുക്കളുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് തടവുകാരുടെ രക്ഷിതാക്കളും ബന്ധുക്കളും മാര്‍ച്ചില്‍ അണിനിരന്നു.

തടവുകാരെ മോചിപ്പിക്കണമെന്നും ജയിലിലെ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും റാലിയില്‍ ആവശ്യമുയര്‍ന്നു. 6500ഓളം ഫലസ്തീനികളാണ് നിലവില്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നത്. ഇതില്‍ ഭൂരിഭാഗവും വിചാരണയില്ലാതെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരാണ്.

 

Related Articles