Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അതോറിറ്റിക്കെതിരെ റാമല്ലയില്‍ പ്രകടനം

റാമല്ല: രാഷ്ട്രീയ തടവുകളിലും ഫലസ്തീന്‍ പ്രതിരോധ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും അവരോടുള്ള ഐക്യദാര്‍ഢ്യ പ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നതിലും പ്രതിഷേധിച്ച് നൂറുകണക്കിന് ഫലസ്തീനികള്‍ വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ തിങ്കളാഴ്ച്ച വൈകിയിട്ട് പ്രതിഷേധ പ്രകടനം നടത്തി. യുവജന കൂട്ടായ്മകളാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. ശഹീദ് ബാസില്‍ അഅ്‌റജിനെ വിചാരണ ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരെ ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള പോലീസും സുരക്ഷാ വിഭാഗവും അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ബാസില്‍ അഅ്‌റജിനെ കഴിഞ്ഞ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ നേരത്തെ ഇസ്രയേല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനിക വിംഗ് രൂപീകരിച്ചു നിയമവിരുദ്ധമായി ആയുധം ശേഖരിച്ചു എന്നീ കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
2012ല്‍ മുന്‍ ഇസ്രയേല്‍ സൈനികകാര്യ മന്ത്രി ഷാഉല്‍ മൊഫാസ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച്ച നടത്താന്‍ നിശ്ചയിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം ആദ്യമായിട്ടാണ് ഫലസ്തീന്‍ അതോറിറ്റിക്കെതിരെ ഇത്രത്തോളം ശക്തമായ ഒരു പ്രകടനം നടക്കുന്നത്. ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണത്തിനും ഫലസ്തീന്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്തതിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. മഹ്മൂദ് അബ്ബാസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

Related Articles