Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ സ്ഥാനത്ത് ഇസ്രയേല്‍; അള്‍ജീരിയയില്‍ പാഠപുസ്തകം പിന്‍വലിച്ചു

അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത ഭൂമിശാസ്ത്ര പാഠപുസ്തകം ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിച്ചു. പുസ്തകത്തിലെ ഭൂപടത്തില്‍ ഫലസ്തീന്റെ സ്ഥാനത്ത് ഇസ്രയേല്‍ എന്ന് രേഖപ്പെടുത്തിയതാണ് സംഭവിച്ചിരിക്കുന്ന അബദ്ധം. പാഠപുസ്തകത്തില്‍ വന്നിരിക്കുന്ന ഈ വീഴ്ച്ച അള്‍ജീരിയയില്‍ വിവാദത്തിന് കാരണമായിട്ടുണ്ട്. അതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം പുസ്തകം പിന്‍വലിക്കാന്‍ ഉത്തരവിട്ടു. അപ്രകാരം പ്രസാധകരുടെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ച്ചയെ കുറിച്ച് അന്വേഷണം നടത്താനും മന്ത്രാലയം തീരുമാനിച്ചു.
അങ്ങേയറ്റം അപകടകരമായ ഒരു തെറ്റായിട്ടാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അതിനെ വിലയിരുത്തുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ സൂക്ഷമപരിശോധനക്ക് വിധേയമാക്കാന്‍ ഹര്‍കത്തു മുജ്തമഉ സില്‍മ് (Movement for the Society of Peace) വിദഗ്ദ സമിതിയെ നിശ്ചയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രസ്തുത സമിതി പുതിയ പാഠപുസ്തകങ്ങള്‍ പഠനവിധേയമാക്കുമെന്ന് പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ അബ്ദുറസാഖ് മഖ്‌രി പറഞ്ഞു.

Related Articles