Current Date

Search
Close this search box.
Search
Close this search box.

പൗരത്വം ഭീകരവെല്ലുവിളിയുടെ അടയാളമല്ല: എഫ്.ബി.ഐ

വാഷിംഗ്ടണ്‍: ഒരാള്‍ അമേരിക്കക്ക് ഭീകരവെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നതിന് അയാളുടെ പൗരത്വം മാത്രം സൂചകമായി സ്വീകരിക്കാവതല്ലെന്ന് എഫ്.ബി.ഐ (Federal Bureau of Investigation) മേധാവി ജെയിംസ് കോമേ. ഭീകരവെല്ലുവിളി ഉയര്‍ത്തുന്നു എന്ന ന്യായം മുന്‍നിര്‍ത്തി മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ആക്ഷേപം രേഖപ്പെടുത്തിയാണ് കോമേയുടെ പ്രസ്താവന. ഒരാളുടെ ഉദ്ദേശ്യങ്ങളെ തീരുമാനിക്കുന്നത് അയാളുടെ പൗരത്വമല്ലെന്ന ഡെമോക്രാറ്റ് സെനറ്റര്‍ പാട്രിക് ലേഹിയുടെ അഭിപ്രായത്തെ എഫ്.ബി.ഐ മേധാവി ശരിവെക്കുകയും ചെയ്തു.
ഇറാഖ്, സോമാലിയ, സിറിയ, സുഡാന്‍, യമന്‍, ലിബിയ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. കടുത്ത പ്രതിഷേധത്തിന് കാരണമായ ഈ ഉത്തരവ് അമേരിക്കന്‍ ഫെഡറല്‍ കോടതി ഇടപെട്ട് തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് ഇറാഖിനെ ഒഴിവാക്കി ചെറിയ ഭേദഗതികളോടെ മാര്‍ച്ച് 6ന് ട്രംപ് മറ്റൊരു ഉത്തരവിറക്കിയെങ്കിലും കോടതി ഇടപെട്ട് അതും റദ്ദാക്കുകയായിരുന്നു.

Related Articles