Current Date

Search
Close this search box.
Search
Close this search box.

പ്രീമാരിറ്റല്‍ കൗണ്‍സലിങ് ക്ലാസ്സ്

മലപ്പുറം: വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഇസ്‌ലാമികാധ്യാപനങ്ങളും മനശ്ശാസ്ത്ര സമീപനങ്ങളും മനസ്സിലാക്കുന്നതിന് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ മലപ്പുറം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സലിങ് ക്ലാസ്സ് 2017 ഡിസംബര്‍ 17, ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ തിരൂര്‍ ടി.ഐ.സിയില്‍ നടക്കും.  പ്രമുഖ കൗണ്‍സലര്‍മാര്‍ നേതൃത്വം നല്‍കുന്ന പ്രോഗ്രാമില്‍ യുവതീയുവാക്കള്‍ക്ക് പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഫീസ് 250 രൂപ.  രജിസ്‌ട്രേഷന് 9400167701 എന്ന നമ്പറില്‍ വിളിക്കുകയോ 9747987915 എന്ന നമ്പറില്‍ വാട്‌സാപ് സന്ദേശം അയക്കുകയോ ചെയ്യുക.

 

Related Articles