Current Date

Search
Close this search box.
Search
Close this search box.

പ്രവാചക ജീവിതം പ്രചരിപ്പിക്കാന്‍ തുര്‍ക്കി റേഡിയോ സ്‌റ്റേഷന്‍ ആരംഭിക്കുന്നു

അങ്കാറ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതം പ്രചരിപ്പിക്കു എന്ന ഉദ്ദേശ്യത്തോടെ ‘അര്‍രിസാല’ എന്ന പേരില്‍ റേഡിയോ സ്‌റ്റേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് തുര്‍ക്കി മതകാര്യ വകുപ്പ് നേതൃത്വം പ്രഖ്യാപിച്ചു. നേരത്തെ ‘അദ്ദിയാന’, ‘അല്‍ഖുര്‍ആന്‍’ എന്നീ പേരുകളില്‍ യഥാക്രമം 2013, 2015 വര്‍ഷങ്ങളില്‍ രണ്ട് റേഡിയോ സ്‌റ്റേഷനുകള്‍ക്ക് മതകാര്യ വകുപ്പ് തുടക്കം കുറിച്ചിരുന്നു വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടര്‍ യൂക്‌സെല്‍ സല്‍മാന്‍ പറഞ്ഞു. വരുന്ന ഏപ്രില്‍ പ്രവാചക ജന്മദിനത്തോടനുബന്ധിച്ചാണ് ‘അര്‍രിസാല’ എന്ന പേരില്‍ റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. റേഡിയോ സ്‌റ്റേഷനുകളുടെ കാര്യത്തില്‍ തുര്‍ക്കി മതകാര്യ വകുപ്പ് വലിയ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമൂഹത്തിലെ വിയോജിപ്പുകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും തടയിടുന്നതില്‍ ശരിയാ ദീനീ അധ്യാപനങ്ങല്‍ പ്രചരിപ്പിക്കുന്നതിന് വലിയ പങ്കുണ്ടെന്നും സല്‍മാന്‍ അഭിപ്രായപ്പെട്ടു.

Related Articles