Current Date

Search
Close this search box.
Search
Close this search box.

പ്രഫ. യു. മുഹമ്മദ് നിര്യാതനായി

കോഴിക്കോട്: ഫറൂഖ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. യു. മുഹമ്മദ് (83) നിര്യാതനായി. രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് 4.30ന് ഫറൂഖ് കോളജ് ക്യാമ്പസ് മസ്ജിദില്‍. 198388 കാലയളവില്‍ ഫറൂഖ് കോളജില്‍ പ്രിന്‍സിപ്പല്‍ പദവി വഹിച്ചു. മുസ്‌ലിം സര്‍വീസ് സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.
1933 ഫെബ്രുവരിയില്‍ അരീക്കോട് പുത്തലം യു. ഖാദര്‍പാത്തുമ്മ ദമ്പതികളുടെ മകനായാണ് ജനനം. പുത്തലം മാപ്പിള എലമെന്ററി സ്‌കൂള്‍, അരീക്കോട് യു.പി സ്‌കൂള്‍, മലപ്പുറം ഗവ. ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നിന്ന് ഇന്റര്‍മിഡിയറ്റും ഫാറൂഖ് കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും നേടി.
ബാച്ചിലര്‍ ഓഫ് ടീച്ചിങ് (കാലിക്കറ്റ് ഗവ. ട്രെയിനിങ് കോളജ്), എം.എ ഇംഗ്ലീഷ് (ഭഗത്പുര്‍ സര്‍വകലാശാല), പി.ജി.ഡി.ഇ.എസ് (ഹൈദരാബാദ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ഫോറിന്‍ ലാന്‍ഗ്വേജസ്) എന്നിവ പൂര്‍ത്തിയാക്കി. 1966ല്‍ ലെക്ചററായി ഫറൂഖ് കോളജില്‍ സേവനം ആരംഭിച്ചു.  
സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍സാധ്യതയും സ്വീകാര്യതയും, സംവരണം, ക്രീമിലെയര്‍, ന്യുനപക്ഷാവകാശങ്ങള്‍, എഡുക്കേഷണല്‍ എംപവര്‍മെന്റ് ഓഫ് കേരള മുസ് ലിംഎ സോഷ്യോ ഹിസ്‌റ്റോറിക്കല്‍ പെര്‍സ്‌പെക്ടീവ്, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരവലോകനം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ: ലൈല പി. മക്കള്‍: ഡോ. യു. ഫൈസല്‍, യു. മറിയം പര്‍വീണ്‍, ഹസീന. സഹോദരങ്ങള്‍: കുഞ്ഞായന്‍, സൈതലവി, ഹസന്‍ കുട്ടി.

 

Related Articles