Current Date

Search
Close this search box.
Search
Close this search box.

പ്രതിരോധാത്മക സമ്പദ്ഘടനക്ക് ഖാംനഈയുടെ ആഹ്വാനം

തെഹ്‌റാന്‍: ഇറാന്‍ ഭരണകൂടത്തിന്റെ നിലവിലെ സാമ്പത്തിക നയങ്ങള്‍ നിരാശാജനകമാണെന്ന് പറഞ്ഞ ഇറാന്‍ പരമോന്നത നേതാവ് അലി അല്‍ഖാംനഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ‘പ്രതിരോധാത്മക സമ്പദ്ഘടന’ ഉണ്ടാക്കിയെടുക്കണമെന്ന് ആഹ്വാനം ചെയ്തു. അടുത്ത മെയ് മാസത്തില്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് മേല്‍ കടുത്ത സമ്മര്‍ദമാണ് ഇതുണ്ടാക്കുന്നത്. പേര്‍ഷ്യന്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഭരണകര്‍ത്താക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കലും തൊഴിലവസരങ്ങള്‍ -വിശിഷ്യാ യുവാക്കള്‍ക്ക് – സൃഷ്ടിക്കലും അതില്‍ പ്രധാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനതയുടെ, പ്രത്യേകിച്ചും അവരുടെ സാധാരണക്കാരുടെ വികാരവും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളും തനിക്ക് നന്നായിട്ടറിയമാമെന്നും സാമ്പത്തിക പ്രയാസങ്ങളും പണപ്പെരുപ്പവും തൊഴിലില്ലായ്മയും സാമൂഹികാസമത്വവും അതില്‍ പ്രധാനമാണെന്നും ഖാംനഈ പറഞ്ഞു. ജനങ്ങള്‍ പ്രതീക്ഷിച്ചതിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരാളെയും താന്‍ പിന്തുണക്കില്ലെന്നും അതില്‍ ഇടപെടില്ലെന്നും ബാലറ്റ് ബോക്‌സ് നിശ്ചയിക്കുന്ന ഫലം അംഗീകരിക്കുമെന്നും പറഞ്ഞ ഇറാന്‍ പരമോന്നത നേതാവ് തെരെഞ്ഞെടുപ്പില്‍ ശക്തമായ പങ്കാളിത്തം കാഴ്ച്ചവെക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Related Articles