Current Date

Search
Close this search box.
Search
Close this search box.

പ്രകോപന നയമാണ് ഇസ്രയേല്‍ കുടിയേറ്റത്തിന് പിന്നില്‍: വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: കിഴക്കന്‍ ഖുദ്‌സില്‍ നൂറുകണക്കിന് പുതിയ കുടിയേറ്റ ഭവനങ്ങള്‍ കൂടി നിര്‍മിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി അമേരിക്ക. ‘പ്രകോപനപരം’ എന്ന് അതിനെ വിശേഷിപ്പിച്ച അമേരിക്ക ഫലസ്തീനികളുമായി സമാധാനമുണ്ടാക്കുന്നതിനുള്ള അവസരം തകര്‍ക്കുകയാണ് അതിലൂടെ ചെയ്യുന്നതെന്നും ഓര്‍മപ്പെടുത്തി. കിഴക്കന്‍ ഖുദ്‌സില്‍ 323 കുടിയേറ്റ ഭവനങ്ങള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം നല്‍കിയിരിക്കുന്നതായിട്ടുള്ള റിപോര്‍ട്ടുകള്‍ അങ്ങേയറ്റം ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഗീലോ കുടിയേറ്റ കേന്ദ്രത്തില്‍ 770 ഭവനങ്ങള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിയെ കുറിച്ച പ്രഖ്യാപനത്തിന് പുറകെയാണ് പുതിയ ഈ പ്രഖ്യാപനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദ്വിരാഷ്ട്ര പരിഹാരത്തിന് തടസ്സം നില്‍ക്കുന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങളുമായി ഇസ്രയേല്‍ മുന്നോട്ടു പോകുകയാണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഇസ്രയേലിന്റെ ഈ നടപടികള്‍ വ്യക്തമാക്കുന്നതെന്ന് പ്രസ്താവന വ്യക്തമാക്കി. വിപരീത ഫലം ചെയ്യുന്ന ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഇസ്രയേല്‍ തുടരുന്നതില്‍ ഞങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടെന്നും കിര്‍ബി കൂട്ടിചേര്‍ത്തു.

Related Articles