Current Date

Search
Close this search box.
Search
Close this search box.

പുതിയ സംഭവങ്ങള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കി: ഖത്തര്‍ അമീര്‍

ദോഹ: ഈയടുത്തുണ്ടായ സംഭവങ്ങള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമാവുകയും ചെയ്‌തെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. 2017 ജൂണിന് മുമ്പുണ്ടായിരുന്ന ഖത്തറല്ല അതിന് ശേഷമുള്ള ഖത്തറെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിച്ചു കൊണ്ട് നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭാവിപരിപാടികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളെയും മറ്റെല്ലാവരെയും സംബന്ധിച്ചടത്തോളം 2017 ജൂണ്‍ മാസത്തിലെ ഖത്തര്‍ അതിന് മുമ്പുണ്ടായിരുന്ന ഖത്തറില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അഭിമാനിക്കാവുന്ന ഒരു ചരിത്രം നമുക്കുണ്ട്. എന്നാല്‍ 2017 ജൂണില്‍ സംഭവിച്ചത് നമ്മെ കൂടുതല്‍ കരുത്തരാക്കുകയും നാടിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്ന് ശൈഖ് തമീം പറഞ്ഞു. ഖത്തര്‍ നാഷണല്‍ വിഷന്‍ – 2030 യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ അടിസ്ഥാന വികസന പദ്ധതികള്‍ അതിന്റെ നിലക്ക് നടന്നുപോകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ ദേശസുരക്ഷ, സാമ്പത്തികം, മരുന്ന്, ഭക്ഷണം തുടങ്ങിയ രംഗങ്ങളിലെല്ലാം സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles