Current Date

Search
Close this search box.
Search
Close this search box.

പുണ്യറമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍

 

കോഴിക്കോട്: ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ നാളുകള്‍. നന്മകള്‍ ചെയ്തുകൂട്ടാനും തിന്മയില്‍ നിന്നും വിട്ടു നില്‍ക്കാനുമുള്ള പരിശീലനക്കളരി കൂടിയാണ് ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസം. ചൊവ്വാഴ്ച റമദാന്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് കേരളത്തില്‍ റമദാന്‍ ആരംഭിക്കുന്നത്. വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസം എന്നതു തന്നെയാണ് ഈ മാസത്തെ ഏറ്റവും ശ്രേഷ്ടമാക്കുന്നത്.

പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രി ദീര്‍ഘനേരം നമസ്‌കരിച്ചും പ്രാര്‍ത്ഥനകളിലേര്‍പ്പെട്ടും വിശ്വാസികള്‍ റമദാനെ വരവേല്‍ക്കും.  ചീത്ത വാക്കുകളും പ്രവൃത്തികളും ഉപേക്ഷിച്ചും ദൈവത്തോട് പാപമോചനം തേടിയും നരകമോചനത്തിനും സ്വര്‍ഗപ്രവേശനം സാധ്യമാക്കാനും ലോകമെങ്ങുമുള്ള വിശ്വാസികള്‍ റമദാന്റെ പകലിരവുകള്‍ ശ്രേഷ്ടമാക്കും.

റമദാനിലെ ഓരോ കര്‍മങ്ങള്‍ക്കും ഇരട്ടിപുണ്യം ലഭിക്കും. ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങളിലേര്‍പ്പെട്ടും രാത്രി തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചും സമൂഹ നോമ്പുതുറകള്‍ സംഘടിപ്പിച്ചും റമദാനെ സ്വാഗതം ചെയ്യാന്‍ തയാറായിരിക്കുകയാണ് വിശ്വാസികള്‍. ഇതിനായി നേരത്തെ തന്നെ മനസ്സു ശരീരവും പാകപ്പെടുത്തുന്നതിനൊപ്പം പള്ളികളും വീടുകളും മോടിപിടിപ്പിച്ച് റമദാനെ സ്വീകരിക്കാന്‍ തയാറായിരുന്നു.

 

Related Articles