Current Date

Search
Close this search box.
Search
Close this search box.

പി.സി മാമു ഹാജി ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂര്‍: തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ശതമാനം വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി നീക്കി വെക്കുകയും ഒരു കാലഘട്ടത്തില്‍ ദാരിദ്ര്യത്തില്‍ ജീവിതം തള്ളി നീക്കിയ ഒരു ജനതക്ക് ആശ്വാസത്തിന്റെ തെളി നീരായി മാറിയ ഇരിക്കൂറിലെ പി.സി മാമു ഹാജിയെ കുറിച്ചുള്ള ഓര്‍മപ്പുസ്തകം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഇരിക്കൂര്‍ മഹല്ല് പ്രസിഡണ്ട് ഹുസൈന്‍ ഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. വിഭാഗീയതകള്‍ക്കതീതമായി മാനവികതയെ പ്രോജ്വലിപ്പിച്ച് സ്വജീവിതം തന്നെ മാതൃകായോഗ്യമാക്കിയ ഉജ്വല വ്യക്തിത്വമാണ് പി.സി മാമു ഹാജി എന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഏഴാം നൂറ്റാണ്ടിലെ ഉയര്‍ന്ന മാനുഷിക ബോധത്തിന്റെ ഉജ്വല മാതൃക പി .സി മാമു ഹാജിയിലൂടെ ഇരുപതാം നൂറ്റാണ്ടിലും ആവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രകല്‍ഭരായ എഴുത്തുകാര്‍ അണിനിരക്കുന്ന ഓര്‍മപ്പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് കെ.പി ഹാരിസാണ്.

 

Related Articles