Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനെ ഭീകര പട്ടികയില്‍പ്പെടുത്താനുള്ള യു.എസ് നീക്കത്തിനെതിരെ സൗദിയും തുര്‍ക്കിയും

അങ്കാറ: പാകിസ്താനെ ഭീകര പട്ടികയില്‍പ്പെടുത്താനുള്ള യു.എസ് നീക്കത്തിനെതിരെ സൗദിയും തുര്‍ക്കിയും ചൈനയും രംഗത്ത്. പാകിസ്താനെ അന്താരാഷ്ട്ര തീവ്രവാദ ഫിനാന്‍സിങ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നീക്കം നടത്തുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം, അഫ്രിനില്‍ തുര്‍ക്കി നടത്തുന്ന സൈനിക ഇടപെടലില്‍ സൗദി യു.എസിനൊപ്പമാണ് സഖ്യത്തിലേര്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയുമായുള്ള മത്സരം മൂലമാണ് ചൈന ഈ നീക്കത്തെ എതിര്‍ക്കുന്നത്. മൂന്നു രാജ്യങ്ങളും പാകിസ്താനുമായി മികച്ച ബന്ധം നിലനിര്‍ത്തുന്നവരാണ്. സൈനികപരമായും നയതന്ത്രപരമായും സാമ്പത്തികപരമായും മൂന്നു രാജ്യങ്ങളും പാകിസ്താനോട് സഹകരിക്കുന്നുണ്ട്. യു.എസിന്റെ തീരുമാനത്തിനെതിരെ തങ്ങളെ പിന്തുണക്കണമെന്ന പാകിസ്താന്റെ അപേക്ഷയെത്തുടര്‍ന്നാണ് മൂന്നു രാജ്യങ്ങള്‍ രംഗത്തു വന്നത്. യു.എസ് തീരുമാനം മൂന്നു മാസത്തേക്ക് നീട്ടി വെക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.

തീരുമാനം യു.എസ് പുന:പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പാരിസില്‍ നടന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിലാണ് യു.എസ് പാകിസ്താനെതിരെ നടപടി കൈകൊണ്ടത്. ഭീകരതെക്കെതിരെയുള്ള പോരാട്ടത്തിന് ധനസഹായം നല്‍കുന്ന സംഘടനയാണിത്. ഈ യോഗത്തില്‍ പങ്കെടുത്ത യു.എസ് പ്രതിനിധികളാണ് പാകിസ്താനെതിരെ വോട്ടു ചെയ്തത്. പാകിസ്താനെതിരെ സമ്മര്‍ദം ചെലുത്താനും ഇവര്‍ ശ്രമം നടത്തുന്നുണ്ട്.

 

Related Articles