Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനില്‍ പോലീസ് അക്കാദമിക്ക് നേരെ ആക്രമണം; 58 മരണം

ഇസ്‌ലാമാബാദ്: ബലൂചിസ്താന്‍ പ്രവിശ്യയുടെ ഭാഗമായ ക്വറ്റയിലെ പോലീസ് അക്കാദമിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 30 പേരുടെ നില ഗുരുതരമാണ്. ആക്രമികളുമായി രാത്രിയില്‍ അഞ്ചു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലുണ്ടായെന്നും പാക് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ കടുത്ത സുരക്ഷാ വെല്ലുവിളി അഭിമുഖീകരിക്കുന്നുണ്ടെന്നാണ് ആക്രമം വ്യക്തമാക്കുന്നതെന്നും റിപോര്‍ട്ട് അഭിപ്രായപ്പെട്ടു. കടുത്ത സുരക്ഷാ മുന്‍കരുതലുള്ള പോലീസ് ആസ്ഥാനത്തിനകത്ത് പ്രവേശിക്കാന്‍ മൂന്ന് ആക്രമികള്‍ക്ക് സാധിച്ചിട്ടുണ്ട്. വലിയ സുരക്ഷാ വീഴ്ച്ചയായിട്ടാണ് അത് വിലയിരുത്തപ്പെടുന്നത്. പാക് താലിബാന്റെ സഖ്യകക്ഷിയായ ലഷ്‌കറെ ജഹങ്കവിയുമായി ബന്ധമുള്ളവരാണ് ആക്രമികളെന്ന് ക്വറ്റയിലെ ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related Articles