Current Date

Search
Close this search box.
Search
Close this search box.

പരിഷ്‌കരിച്ച എം.എസ്.ആര്‍. വിതരണം തുടങ്ങി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ ജോലി ചെയ്യുന്ന മുഅല്ലിംകളുടെ സര്‍വ്വീസ് രജിസ്തര്‍ പരിഷ്‌കരിച്ചു തുടങ്ങി. പരിഷ്‌കരിച്ച എം.എസ്.ആറിന്റെ വിതരണോല്‍ഘാടനം ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. ചേളാരി സമസ്താലയത്തില്‍ നടന്ന കോഴിക്കോട്, മലപ്പുറം ഈസ്റ്റ് റെയിഞ്ച് സെക്രട്ടറിമാരുടെ സംഗമത്തില്‍ വെച്ചാണ് വിതരണം നിര്‍വ്വഹിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എം.എസ്.ആറുകളാണ് ഒന്നാം ഘട്ടമായി പരിഷ്‌കരിക്കുന്നത്. തുടര്‍ന്ന് മറ്റു ജില്ലകളിലെ എം.എസ്.ആറും പരിഷ്‌കരിക്കും.
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. എം.എ.ചേളാരി, റഷീദ് ഫൈസി വെള്ളായിക്കോട് പ്രസംഗിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

Related Articles