Current Date

Search
Close this search box.
Search
Close this search box.

പരമത വിദ്വേഷം; നടപടി ഏകപക്ഷീയമാകുന്നില്ല എന്നുറപ്പ് വരുത്തണം: സോളിഡാരിറ്റി

കോഴിക്കോട്: പരമത വിദ്വേഷ പ്രചാരണം ആരോപിച്ച് പോലീസ് കേസെടുക്കുന്നത് ഏകപക്ഷീയമാവുന്നില്ല എന്നുറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദുറഹ്മാന്‍ പ്രസ്താവിച്ചു. മത വിദ്വേഷം പരത്തുന്നതും സാമൂഹിക സൗഹാര്‍ദങ്ങള്‍ തകര്‍ക്കുന്നതുമായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ്. തെരുവിലും സാമൂഹിക മാധ്യമങ്ങളിലും അത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ധാരാളമുണ്ട്. ഇവര്‍ക്കെതിരെയെല്ലാം നിയമ നടപടികള്‍ സ്വീകരിക്കണം. അതേസമയം തൊഗാഡിയയുടെ വിദ്വേഷ പ്രഭാഷണത്തിനെതിരായ കേസു പോലും കഴിഞ്ഞ സര്‍ക്കാര്‍ പിന്‍വലിക്കുകയാണ് ചെയ്തത്. സമുദായങ്ങള്‍ക്കിടയില്‍ വിവേചന ബോധം വളരാന്‍ സര്‍ക്കാര്‍ നടപടി കാരണമായിക്കൂടാ. സലഫീ പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിന്റെ മേല്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണം. യു.എ.പി.എ യുടെ വ്യാപക ഉപയോഗം ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles