Current Date

Search
Close this search box.
Search
Close this search box.

നോട്ട് അസാധുവാക്കല്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി

മനാമ: പാര്‍ലമെന്റിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം പരിഗണിക്കാതെ കള്ളപ്പണവും കള്ളനോട്ടും അവസാനിപ്പിക്കാനെന്ന പേരില്‍ 500,1000 നോട്ടുകള്‍ അസാധുവാക്കിയ മോഡി സര്‍ക്കാറിന്റെ നടപടി കോര്‍പറേറ്റുകളെ തൃപ്തിപ്പെടുത്താനായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട തുടര്‍ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതായി ഫ്രന്റ്‌സ് കലാസാഹിത്യ വേദി റിഫാ ഏരിയ സംഘടിപ്പിച്ച ‘രൂപമാറ്റവും പ്രവാസി സമൂഹവും’ എന്ന ചര്‍ച്ച അഭിപ്രായപ്പെട്ടു. ഗള്‍ഫുകാരന്‍ നാട്ടിലേക്കയക്കുന്ന പണം കൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ പ്രവാസികുടുംബങ്ങളുടെ പ്രയാസങ്ങള്‍ക്കറുതി വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ശാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ശരീഫ് കായണ്ണ വിഷയാവതരണം നടത്തി . നിസാര്‍ കൊല്ലം, സിയാദ് എഴംകുളം, മുനീര്‍ പയ്യോളി, മജീദ് തണല്‍ എന്നിവര്‍ ചര്‍ച്ചച്ചയില്‍ പങ്കെടുത്തു. മുനീര്‍ യു.വി, നജ്ദാ റഫീഖ് എന്നിവര്‍ ഗാനങ്ങളും രാജീവ് നാവായിക്കുളം, സാജിദ് നരിക്കുനി, അബ്ദുല്‍ അസീസ് എന്നിവര്‍ കവിതയും അവതരിപ്പിച്ചു . റിയാസ് സ്വാഗതവും, ഇല്ല്യാസ് നന്ദിയും പറഞ്ഞു. പി എം അഷ്‌റഫ് പരിപാടി നിയന്ത്രിച്ചു.

ഫ്രന്റ്‌സ് വനിതാ വിഭാഗം സെമിനാര്‍ ഡോ. ഷെമിലി പി. ജോണ്‍ ഉദ്ഘാടനം ചെയ്യും
‘പ്രവാചകചര്യ സന്തുലിതമാണ്’ എന്ന തലക്കെട്ടില്‍ ഫ്രന്റ്‌സ് ബഹ്‌റൈന്‍ നടത്തുന്ന ദ്വിമാസ കാമ്പയിന്റെ ഭാഗമായി ഫ്രന്റ്‌സ് വനിതാ വിഭാഗം ‘സാമൂഹിക ഇടപെടലുകളിലെ സ്ത്രീ സാനിധ്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍ ഉദ്ഘാടനം ചെയ്യം . നാളെ വൈകിട്ട് 5.30 ന് സിഞ്ചിലുള്ള ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരായ സന്ധ്യ, പാര്‍വതി ദേവദാസ്, ഷെബിനി വാസുദേവ്, ജമീല അബ്ദുറഹ്മാന്‍, ശൈമില നൗഫല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ നദീറ ഷാജി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 33581661, 39329412, 33800138 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles