Current Date

Search
Close this search box.
Search
Close this search box.

നേതാക്കള്‍ സാമൂഹ്യപ്രതിബദ്ധതയുളളവരാകണം: വി.ടി. അബ്ദുള്ളക്കോയ തങ്ങള്‍

മലപ്പുറം: നേതാക്കള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാകണമെന്നും സമൂഹം തങ്ങളിലേല്‍പിച്ച ഉത്തരവാദിത്വം ഗൗരവപൂര്‍വം കയ്യാളാനും സമൂഹത്തെ നേര്‍ദിശയിലേക്ക് നയിക്കാനും ഇച്ഛാശക്തി കാണിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലീം മമ്പാട്, ടി. സലീം, സി.എച്ച്. ബഷീര്‍ തുടങ്ങിയവര്‍ രണ്ടു ദിവസത്തെ ക്യാമ്പില്‍ ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുന്നാസര്‍ കുരിക്കള്‍ സ്വാഗതം പറഞ്ഞു.

Related Articles