Current Date

Search
Close this search box.
Search
Close this search box.

നൂറുല്‍ ഉലമ എംപവര്‍മെന്റ് പ്രോഗ്രാമിന് തുടക്കമായി

പട്ടിക്കാട്: ജാമിഅ നൂരിയ്യ വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തഹ്രീക് സ്റ്റുഡന്റ്സ് എംപവര്‍മെന്റ് പ്രോഗ്രാമിന് തുടക്കമായി. ജാമിഅ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്ഘാടന സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യ; വിജയത്തിന് വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പ്രഭാഷണരചന ശില്‍പശാല, മുഹഖിഖുല്‍ ഉലമ, മമ്മദ് ഫൈസി സ്മാരക അവാര്‍ഡ്, മീലാദ് മാഗസിന്‍, മഹല്ല് സ്റ്റിയറിംങ്, കരിയര്‍ ഗൈഡന്‍സ്, റബീഅ് ക്വിസ്സ്, സ്പിരിച്ച്വല്‍ മീറ്റ്, അറബിക് കോണ്‍ഫറന്‍സ്, ആദര്‍ശ വേദി, മീഡിയ മീറ്റ് തുടങ്ങിയ പരിപാടികളാണ് നടക്കുക. ഉദ്ഘാടന സംഗമത്തില്‍ ഹംസ ഫൈസി അല്‍ ഹൈത്തമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ,സയ്യിദ് നൗഫല്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഹാദിഖ് ജമലുല്ലൈലി തങ്ങള്‍, എ.ടി മുഹമ്മദലി, അബു,ഹനീഫ സംസാരിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും ത്വയ്യിബ് ആലൂര്‍ നന്ദിയും പറഞ്ഞു.

Related Articles