ലണ്ടന്‍: കൂഫി ലിപിയിലുള്ള അത്യപൂര്‍വ ‘നീല മുസ്ഹഫ്’ല്‍ നിന്നുള്ള ഏട് ലോകത്തെ അറിയപ്പെടുന്ന ലേല കമ്പനിയായ ക്രിസ്റ്റീസ് വ്യാഴാഴ്ച്ച ബ്രിട്ടനില്‍ ലേലത്തിന് വെക്കുന്നു. ഖുര്‍ആനിലെ മൂന്നാമത്തെ അധ്യായമായ സൂറത്തു ആലുഇംറാനിലെ 17 മുതല്‍ 24 വരെയുള്ള സൂക്തങ്ങളാണ് പേജിലുള്ളതെന്നും ക്രിസ്റ്റീസ് പ്രസ്താവന വ്യക്തമാക്കി. നീല നിറത്തിലുള്ള തുകലില്‍ സുവര്‍ണ നിറമുള്ള കൂഫി അക്ഷരങ്ങളാണ് ഇതിലുള്ളത്. ഈ മുസ്ഹഫ് ഒമ്പതാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നതാണെന്നാണ് കരുതപ്പെടുന്നത്. എഴുതാന്‍ സ്വര്‍ണം ഉപയോഗിച്ചിരിക്കുന്നതില്‍ നിന്നും തുനീഷ്യയിലെ ഒരു സമ്പന്നന് വേണ്ടി തയ്യാറാക്കിയ ഒന്നാണിതെന്നാണ് നിഗമനം. ക്രിസ്റ്റീസ് വെബ്സൈറ്റില്‍ ഈ മുസഹഫ് പേജിന് 100,000 – 150,000 (8,229,100 – 12,343,650 രൂപ) ബ്രിട്ടീഷ് ഡോളറാണ് വില കാണിച്ചിരിക്കുന്നത്.