Current Date

Search
Close this search box.
Search
Close this search box.

നജ്മല്‍ ബാബുവിനോട് കേരളം ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റ്: യൂത്ത് ഇന്ത്യ

മനാമ: കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ടി.എന്‍ ജോയ് എന്ന നജ്മല്‍ ബാബുവിനു വേണ്ടി യൂത്ത് ഇന്ത്യ മയ്യിത്തു നമസ്‌കാരവും പ്രാര്‍ത്ഥനയും നടത്തി. സംഘ്പരിവാറിന്റെ ബ്രാഹ്മണിക്കല്‍ ഫാഷിസമാണ് ഇന്ത്യയുടെ ശത്രു എന്നും അതിനെതിരെയുള്ള ശക്തമായ ചെറുത്ത് നില്‍പ്പാണ് ഓരോ ഇന്ത്യക്കാരന്റെയും ഒന്നാമത്തെ കടമയെന്നും ഫാഷിസത്തിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് താന്‍ ഇസ്ലാം ആശ്ലേഷിക്കുന്നത് എന്നും പ്രഖ്യാപിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ഫാഷിസ്റ്റ് വര്‍ഗീയ മനോഭാവം ഇടതു ചേരിയില്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ ആഴം വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ മയ്യിത്തിനോട് കാണിച്ച അനീതി. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ഖബര്‍സ്ഥാനില്‍ തന്നെ അടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ വസിയ്യതു പോലും പരിഗണിക്കാതിരുന്നതും മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സംസ്‌കരിക്കാതിരുന്നതും മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇതില്‍ ബന്ധപ്പെട്ടവര്‍, വിശിഷ്യാ ഇടതു ധാരയില്‍ ഉള്ളവര്‍ പുലര്‍ത്തുന്ന മൗനം ഫലത്തില്‍ അദ്ദേഹം ഉയര്‍ത്തിയ ആശങ്കകളെ ശരി വെക്കുന്നതാണ്, പൊതുബോധം എത്രമാത്രം ഇസ്ലാമോ ഫോബിക് ആയി മാറിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാ ജനകമാണെന്നും യൂത്ത് ഇന്ത്യ ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയില്‍ യൂനുസ് സലിം, ജാസിര്‍ പി പി , അനീസ് വി കെ , ഫാറൂഖ് വി പി എന്നിവര്‍ സംസാരിച്ചു.

 

Related Articles