Current Date

Search
Close this search box.
Search
Close this search box.

ദേര്‍സൂര്‍ വിജയത്തില്‍ ഇറാനിനും പങ്ക്: ബശ്ശാറുല്‍ അസദ്

ദമസ്‌കസ്: ദേര്‍സൂറിലെ സൈനിക നടപടിയില്‍ ഇറാനിന്റെ പങ്കാളിത്തത്തെ പുകഴ്ത്തിക്കൊണ്ട് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഇറാന്‍ നേതാവ് അലി ഖാംനഇക്ക് സന്ദേശമയച്ചതായി ഇറാന്‍ മാധ്യമങ്ങള്‍. ദേര്‍സൂറില്‍ നേടിയ വിജയത്തിന്റെ പങ്കാളിയാണ് ഇറാന്‍. ഭീകരതയെ നേരിടാനും നീതി, സമത്വം, അന്തസ്സ് എന്നിവയെ അടിസ്ഥാനമാക്കി ഒരു ഭരണവ്യവസ്ഥ ശക്തിപ്പെടുത്താനും ഇറാനുമായും മറ്റ് സഖ്യശക്തികളുമായും സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെയും നിഷേധികളുടെയും മാലിന്യത്തില്‍ നിന്ന് സിറിയന്‍ ഭൂപ്രദേശങ്ങളുടെ സ്വാതന്ത്ര്യത്തിനായി അവിടത്തെ ജനങ്ങള്‍ക്കുള്ള ഇറാനിന്റെ പിന്തുണ വിലമതിക്കുന്നതാണ്. ദേര്‍സൂര്‍ പട്ടണവും അതിന്റെ ഗ്രാമ പ്രദേശങ്ങളും ഐ.എസിന്റെ ഭാഗത്ത് നിന്നും ഭരകൂടത്തിന്റെയും മറ്റ് സഖ്യകക്ഷികളുടെയും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന പേരിലുള്ള സേനയില്‍ നിന്നും വലിയ രണ്ട് ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിയന്‍ സായുധ സംഘത്തിന് ദേര്‍സൂറിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അനുമതിനല്‍കിയാല്‍ ഉണ്ടാവുന്ന പരിണിതിഫലങ്ങളെക്കുറിച്ച് സിറിയന്‍ പ്രതിപക്ഷം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രദേശവാസികള്‍ അധികവും സുന്നീ അറബികളാണ്. സായുധ സംഘം നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും കക്ഷി സംഘര്‍ഷങ്ങളും കാരണം പ്രദേശത്ത് ദീര്‍ഘകാല അസ്ഥിരത സ്രിഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷത്തിന്റെ പ്രാദേശിക കൗണ്‍സില്‍ പറഞ്ഞു. ഇറാഖുമായും ബാദിയയുമായും അതിര്‍ത്തി പങ്കിടുന്ന ദേര്‍സൂര്‍ സൈനിക നിയന്ത്രണത്തില്‍ വരുമ്പോള്‍ തെഹ്‌റാന്‍ മുതല്‍ ബൈറൂത്ത് വരെയുള്ള തന്ത്രപ്രധാനമായ ഇടനാഴി ഇറാന് സ്വന്തമാക്കാന്‍ അനുവദിക്കുക കൂടിയാണ്. രാഷ്ട്രീയവും ജനസംഖ്യാപരവുമായ ഇത്തരം മാറ്റങ്ങള്‍ മേഖലയില്‍ വിവിധ തരത്തിലുള്ള തീവ്രവാദത്തിന്റെ ജനനത്തിന് കാരണമാവുമെന്നും കൗണ്‍സില്‍ സൂചിപ്പിച്ചു.

Related Articles