Current Date

Search
Close this search box.
Search
Close this search box.

ദാറുല്‍ ഈമാന്‍ ഈദ് ഗാഹ് ഇന്ത്യന്‍ സ്‌കൂളില്‍

മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ദാറുല്‍ ഈമാന്‍ കേരള വിഭാഗം കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഈസ ടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് ഷഫീഖ് അറിയിച്ചു. ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച്  പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 5.10ന് നടക്കുന്ന ഈദ് ഗാഹിന് സഈദ് റമദാന്‍ നദ്‌വി നേതൃത്വം നല്‍കും. ഈദ് ഗാഹില്‍ പങ്കെടുക്കാനത്തെുന്നവര്‍ക്ക് റിഫ്രഷ്‌മെന്റ്   സൗകര്യവും ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി നമസ്‌കാരത്തിനത്തൊന്‍ ശ്രമിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാഹന സൗകര്യത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 33933663, 35913622, 36180136 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles