Current Date

Search
Close this search box.
Search
Close this search box.

ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക: രാമചന്ദ്രന്‍ കടന്നപള്ളി

കണ്ണൂര്‍: സ്വാര്‍ത്ഥ യുടെയും സ്വജനപക്ഷപാതത്തിന്റെയും ലോകത്ത് ത്യാഗത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം കുറക്കാനും സാമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും അഘോഷങ്ങള്‍ സഹായകരമാവണമെന്നും തുറമുഖ പുരാവസ്തു വകുപ്പു മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ യൂണിറ്റി സെന്റര്‍ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സെന്റര്‍ ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പോലീസ് ഐ.ജി. മഹിപാല്‍ യാദവ്, ഫാദര്‍ അബ്രഹാം പറമ്പേത്ത്, യൂണിറ്റി മസ്ജിദ് ഖത്തീബ് ടി.കെ. മുഹമ്മദലി, കെ. ബാലചന്ദ്രന്‍, ചേമ്പര്‍ ഓഫ് കോമേസ് പ്രസിഡണ്ട് സി. നാരായണന്‍, കണ്ണൂര്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് ഡോ. പി.സലീം, വി.കെ. ഖാലിദ്, സെന്റര്‍ സെക്രട്ടറി കെ.എം മഖ്ബൂല്‍, കെ.മുഹമ്മദ് ഹനീഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles