Current Date

Search
Close this search box.
Search
Close this search box.

തോട്ടുങ്ങല്‍ ഹൈദര്‍ ചികിത്സാ കുടുംബ സഹായ നിധി; പ്രഥമ ഫണ്ട് സ്വീകരിച്ചു

മനാമ: ക്യാന്‍സര്‍ രോഗബാധിതനായി നാട്ടില്‍ കഴിയുന്ന മുന്‍ ബഹ്‌റൈന്‍ പ്രവാസി തോട്ടുങ്ങല്‍ ഹൈദരിന്റെ ചികിത്സാ കുടുംബ സഹായ നിധിയിലേക്കുള്ള പ്രഥമ ഫണ്ട് സ്വീകരണം മനാമയില്‍ നടന്നു. മനാമ കെ.എം.സിസി ഹാളില്‍ നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് ജില്ല കെ.എം,സിസി പ്രസിഡന്റ് സലിം തളങ്കര, മലപ്പുറം ജില്ലാ കെ.എം.സി.സി മുന്‍ പ്രസിഡന്റ് അബൂബക്കര്‍ വെളിയങ്കോടിന് നല്‍കിയാണ് പ്രഥമ ഫണ്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്  സ്വദേശിയായ തോട്ടുങ്ങല്‍ ഹൈദരലി 25 വര്‍ഷത്തോളം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. മനാമയില്‍ ബാബുല്‍ ബഹ്‌റൈനിനു സമീപം കോള്‍ഡ് സ്‌റ്റോര്‍ നടത്തിയിരുന്ന അദ്ദേഹം ശാരീരികമായ അവശതയെ തുടര്‍ന്നാണ് ആറുമാസം മുന്പ് നാട്ടിലേക്കു പോയത്. തുടര്‍ന്ന് നാട്ടില്‍ നടത്തിയ പരിശോധനയിലാണ് ആമാശയ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. പ്രവാസിയായിരുന്ന കാലത്ത് ചെറിയൊരു വീടു നിര്‍മിക്കാന്‍ എടുത്ത അഞ്ചു ലക്ഷം രൂപയുടെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയുന്നതിനു മുമ്പാണ് ഹൈദര്‍ രോഗത്തിന്റെ പിടിയിലമരുന്നത്. ഭാര്യയും രണ്ടുപെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടക്കം മൂന്നു മുക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണി കൂടിയാണ് ഹൈദരലി. ഈ സാഹചര്യത്തിലാണ് ഹൈദരിന്റെ തുടര്‍ ചികില്‍സയ്ക്കും കുടുംബ സഹായത്തിനുമായി ബഹ്‌റൈനില്‍ കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ 51 അംഗ സഹായ കമ്മിറ്റി രൂപീകരിച്ചത്.
കെ.എം.സിസി സംസ്ഥാന ഭാരവാഹികളായ അസൈനാര്‍ കളത്തിങ്ങല്‍ മുഖ്യ രക്ഷാധികാരിയും എസ്.വി ജലീല്‍ ചെയര്‍മാനുമായ സഹായ കമ്മറ്റിയുടെ കണ്‍വീനര്‍ മലപ്പുറം ജില്ലാ കെ.എം.സിസി പ്രസിഡന്റ് സലാം മന്പാട്ടു മൂലയും ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരിയുമാണ്. കൂടാതെ ആലിയ ഹമീദ് ഹാജി, സി.കെ അബ്ദുറഹ് മാന്‍, കുട്ടൂസ മുണ്ടേരി, ഹബീബ് റഹ് മാന്‍, പി.വി. സിദ്ധീഖ്, ഗഫൂര്‍! കൈപ്പമംഗലം, ടി.പി മുഹമ്മദലി എന്നിവര്‍  രക്ഷാധികാരികളുമാണ്. കഴിഞ്ഞ ദിവസം മനാമ കെ.എം.സിസി ആസ്ഥാനത്ത് നടന്ന കമ്മറ്റിയുടെ പ്രഥമ യോഗത്തിലാണ് സഹായനിധിയിലേക്കുള്ള പ്രഥമ ഫണ്ട് സ്വീകരണം നടന്നത്.
ചടങ്ങില്‍ അസൈനാര്‍ കളത്തിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് നിലന്പൂര്‍, മാനു തുവ്വൂര്‍ ,മുസ്തഫ ഹൂറ,എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി,നാസര്‍ ഹാജി,അന്തുമാന്‍, മുസ്ഥഫ പുറത്തൂര്‍, റഫീഖ് തോട്ടക്കര, ശറഫുദ്ധീന്‍ മാരായ മംഗലം, റഫീഖ് കാസര്‍ഗോഡ്, മുസ്ഥഫ കാഞ്ഞങ്ങാട്, സൂപ്പി ജീലാനി, അഹ് മദ് കണ്ണൂര്‍, തുടങ്ങി കെ.എം.സിസി ബഹ്‌റൈന്‍ ഭാരവാഹികളും സംസ്ഥാനജില്ലാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സമിതി കണ്‍വീനര്‍ സലാം മന്പാട്ടു മൂല സ്വാഗതവും ജോ.കണ്‍വീനര്‍ റിയാസ് വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു. നിര്‍ധനരായ ഈ കുടുംബത്തെ സഹായിക്കാന്‍ സുമനസ്സുകള്‍ രംഗത്തു വരണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സലാം മമ്പാട്ടു മൂല(0097335576164, ഷംസുദ്ധീന്‍ വളാഞ്ചേരി 0097339688104) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Related Articles