Current Date

Search
Close this search box.
Search
Close this search box.

തേജസ് പത്രത്തിന് പരസ്യം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല: സോളിഡാരിറ്റി

കോഴിക്കോട്: തേജസ് പത്രത്തിന് പരസ്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ശരിയായ നടപടിയല്ലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ പ്രസ്താവിച്ചു. ഇത് ജനാധിപത്യ വിരുദ്ധ നീക്കമാണ്. പത്രം വര്‍ഗീയതയെ പോഷിപ്പിക്കുന്നുവെന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്. അങ്ങിനെയെങ്കില്‍ പത്രത്തിനെതിരെ നിയമനടപടിയെടുക്കാനാണ് സന്നദ്ധമാവേണ്ടത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ തകര്‍ക്കാന്‍ വിലകുറഞ്ഞ മാര്‍ഗം സ്വീകരിക്കാനാണ് പരസ്യ നിഷേധത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടിക്കെതിരെ സാമൂഹിക ജാഗ്രതകള്‍ ശക്തിപ്പെടേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

Related Articles