Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ്: ഇറാഖില്‍ വോട്ടര്‍മാര്‍ക്ക് ഐ.എസിന്റെ ഭീഷണി

ദമസ്‌കസ്: ഇറാഖില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ഐ.എസിന്റെ ഭീഷണി. ആരെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്താല്‍ അവരെ അവിശ്വാസിയായി കണക്കാക്കുമെന്നും പോളിങ് സ്‌റ്റേഷനുകള്‍ക്കു നേരെ ആക്രമണങ്ങളുണ്ടാവുമെന്നും ഭീഷണിയുണ്ട്.

ഞായറാഴ്ച പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ ഐ.എസ് വക്താവ് ആണ് ഭീഷണി ഉയര്‍ത്തിയത്. ഇറാഖ് സര്‍ക്കാര്‍ ഇറാന്റെ പ്രതിനിധിയായി മാറുകയാണെന്നും മേയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവരെ തങ്ങള്‍ ലക്ഷ്യം വെക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.
‘ശിയാക്കള്‍ അധികാരത്തിലേറുന്നതില്‍ ഇറാഖിലെ സുന്നികളോട് തങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്.

ഞങ്ങളുടെ ലക്ഷ്യം പോളിങ് സ്‌റ്റേഷനുകളാണ് അതിനാല്‍ അവയില്‍ നിന്നും മാറി നില്‍ക്കുക’ ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം, പോളിങ് ബൂത്തുകള്‍ എല്ലാം സുരക്ഷിതമാണെന്ന് ഇറാഖി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇറാഖില്‍ നിന്നും ഐ.എസിനെ പൂര്‍ണമായും തുരത്തിയെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ഇപ്പോഴും ഐ.എസിന്റെ ആക്രമണം നടക്കുന്നുണ്ട്.

 

Related Articles