Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയെ ഫെഡറല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള ഉദ്ദേശ്യമില്ല: എര്‍ദോഗാന്‍

അങ്കാറ: തുര്‍ക്കിയില്‍ ഫെഡറല്‍ ഭരണ സംവിധാനം കൊണ്ടു വരുന്നതിനുള്ള യാതൊരുവിധ ഉദ്ദേശ്യവുമില്ലെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കി. കേന്ദ്രീകൃത ഭരണസംവിധാനത്തിന് വേണ്ടി ശക്തമായി നിലകൊണ്ടിട്ടുള്ളവരാണ് നമ്മുടെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി. ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും. പ്രവിശ്യാ സംവിധാനത്തെയോ ഫെഡറല്‍ സംവിധാനത്തെയോ അത്തരത്തിലുള്ള മറ്റേതെങ്കിലും സംവിധാനത്തെയോ ഉള്‍ക്കൊള്ളാന്‍ അതിന് സാധ്യമല്ല. അങ്ങനെ ചെയ്യുകയുമില്ല. എന്ന് അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കി അകത്തു നിന്നും പുറത്തു നിന്നും ആക്രമണങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ എര്‍ദോഗാന്‍ ഞായറാഴ്ച്ച നടക്കുന്ന ഭരണഘടനാ ഭേദഗതിയുടെ ഹിതപരിശോധനയില്‍ അനുകൂലമായി വോട്ടുരേഖപ്പെടുത്താനും ജനങ്ങളോട് ആഹ്വാനം ചെയ്തു. തുര്‍ക്കിക്കെതിരെയുള്ള പാശ്ചാത്യ നിലപാടിന് തുര്‍ക്കി ജനത ഹിതപരിശോധനയില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണം ഫെഡറല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് വഴിയൊരുക്കുന്ന ഭാഗം ഭരണഘടനാ പരിഷ്‌കരണത്തിലുണ്ടെങ്കില്‍ താന്‍ ഉടന്‍ രാജി സമര്‍പിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം പറഞ്ഞിട്ടുണ്ട്. ഹിതപരിശോധന അനുകൂലമാണെങ്കില്‍ തുര്‍ക്കി ഫെഡറല്‍ സംവിധാനത്തിലേക്ക് മാറിയേക്കുമെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എര്‍ദോഗാന്‍ രംഗത്ത് വന്നത്.

Related Articles