Current Date

Search
Close this search box.
Search
Close this search box.

തീവ്ര ഇസ്‌ലാമിക ഭീകരവാദത്തോട് പോരാടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ‘തീവ്രഇസ്‌ലാമിക ഭീകരവാദ’ത്തിന് അമേരിക്കയില്‍ ഇടം നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അപ്രകാരം കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നും ചികിത്സാ രംഗത്തെ ‘ഒബാമ കെയര്‍’ പദ്ധതിക്ക് പകരം നീതിയുക്തവും ബാധ്യത കുറഞ്ഞതുമായ മറ്റൊരു സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച്ച വൈകിയിട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക ലോകത്തെ അമേരിക്കയുടെ സഖ്യങ്ങളുടെ സഹായത്തോടെ ഐഎസിനെ തുടച്ചുനീക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് ദോഷം ചെയ്യാനുദ്ദേശിക്കുന്നവരെ തടയുന്നതിന് കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മായ വിലയിരുത്തലിന് വിധേയമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. നിലവിലെ കുടിയേറ്റ നിയമം കാരണം നഷ്ടപ്പെട്ട ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രസ്തുത നിയമത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles