Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദത്തിനെതിരെ പോരാടുന്നതിന് നടപടികളെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തര്‍

ന്യൂയോര്‍ക്ക്: തീവ്രവാദമെന്ന പ്രതിഭാസത്തിനെതിരെ പോരാടുന്നതിന് സാധ്യമായ എല്ലാ നടപടികളുമെടുക്കാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അക്രമത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളെ ചികിത്സിക്കുന്നതിലെ പരാജയം അത് നിലനില്‍ക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് യു.എസ്-ഇസ്‌ലാമിക് വേള്‍ഡ് ഫോറത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും അമേരിക്കയിലെയും ഇസ്‌ലാമിക ലോകത്തെയും രാഷ്ട്രീയ നേതാക്കളും ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരും വിദ്യാഭ്യാസ വിദഗ്ദരും പങ്കെടുത്തു.
സംഘര്‍ഷങ്ങളും ജനതകളുടെ ദുരിതകങ്ങളും ഏറിവരുമ്പോഴും അന്താരാഷ്ട്ര സമൂഹം, വിശിഷ്യാ രക്ഷാസമിതി ഇതില്‍ കാണിക്കുന്ന ഉദാസീനത ദുഖകരമാണെന്നും ഭീകരവാദ ചിന്തകള്‍ക്ക് മണ്ണൊരുക്കുകയാണ് അത് ചെയ്യുകയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. പരസ്പരം സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ മതവിശ്വാസങ്ങള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ത്തുന്നതിനും ഇത്തരം ഫോറങ്ങളും വേദികളും ആവശ്യമാണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാത്തരം ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അതില്‍ നിന്നുണ്ടാകുന്ന ആക്രമണങ്ങളെയും തന്റെ രാജ്യം ശക്തമായി എതിര്‍ക്കുന്നുണ്ടെന്നും ഖത്തര്‍ മന്ത്രി വ്യക്തമാക്കി.

Related Articles