Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദം, ഭീകരാക്രമണം; ഗുണഭോക്താക്കള്‍ ആര്? – ചര്‍ച്ചാ സംഗമം ഇന്ന്

കോഴിക്കോട്: ‘തീവ്രവാദം, ഭീകരാക്രമണം: ഗുണഭോക്താക്കള്‍ ആര്?’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ചാ സംഗമം ഇന്ന് എറണാംകുളം ബാര്‍കൗണ്‍സില്‍ ഹാളില്‍ നടക്കും. മുബൈ ഭീകരാക്രമണ കേസില്‍ അറസ്റ്റിലായി നീണ്ട 9 വര്‍ഷം അന്യായ തടവില്‍ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയ അബ്ദുല്‍ വാഹിദ് ശൈഖ് മുഖ്യാഥിതിയായി പങ്കെടുക്കും. ഇന്ത്യയിലെ ഭീകരാക്രമണ കേസുകളുടെ പിന്നാമ്പുറങ്ങള്‍ ചര്‍ച്ചയാകുന്ന ബേ ഗുണാഹ് ഖൈദി (നിരപാരാധിയായ തടവുകാരന്‍) എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് വാഹിദ് ശൈഖ്.
ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ധാരാളം തീവ്രവാദ-ഭീകരാക്രമണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളുടെയെല്ലാം ഗുണഭോക്താക്കള്‍ പലരീതിയില്‍ അധികാരി വര്‍ഗവും സംഘ്പരിവാറും തന്നെയാണ്. മുസ്ലിം യുവാക്കളെ കാലങ്ങളോളം ജയിലിലിടാനും, അതോടൊപ്പം മാധ്യമ പ്രചാരണങ്ങളിലൂടെ മുസ്ലിം ഭീതി നിലനിര്‍ത്താനും സാധിക്കുന്നു. ഇത്തരം കള്ളകേസുകളിലൂടെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെയും ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റങ്ങളും പദവികളും നേടാനാകും. സമീപകാലത്ത് ഇന്ത്യയിലുണ്ടായ എല്ലാ ഭീകരാക്രമണ കേസുകളിലും ഈ യാഥാര്‍ഥ്യം കാണാനാകും. എന്നാല്‍ ഇത്തരം കേസുകളില്‍ യഥാര്‍ഥ കുറ്റവാളികളായ സംഘ്പരിവാറുകാര്‍ പിടിക്കപ്പെട്ടാലും അനായാസം ജാമ്യത്തിലിറങ്ങുന്നതാണ് കാണാനാകുന്നത്. ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ, ഡോ. സെബാസ്റ്റിയന്‍ പോള്‍, ഡോ. ആസാദ്, ഡോ. അജയ് ശേഖര്‍, കെ.പി സേതുനാഥ്, കെ.കെ സുഹൈല്‍, പി.എം സ്വാലിഹ് എന്നിവര്‍ പരിപാടിയില്‍ സദസ്സിനോട് സംവദിക്കും.

Related Articles