Current Date

Search
Close this search box.
Search
Close this search box.

തഫ്ഹീമുല്‍ ഖുര്‍ആന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രകാശനം ചെയ്തു. മലയാളത്തില്‍ ആറ് വാള്യങ്ങളിലായി മുവ്വായിരത്തില്‍ പരം പേജുകളുള്ള തഫ്ഹീമുല്‍ ഖുര്‍ആന്റെ ഉള്ളടക്കവും അതിന്റെ സമ്പൂര്‍ന്ന ഓഡിയോയും ഉള്‍ക്കൊള്ളുന്നതാണ് ആപ്ലിക്കേഷന്‍. നേരത്തെ തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍, വെബ് പതിപ്പുകള്‍ തയ്യാറാക്കിയ ഡിഫോര്‍ മീഡിയ തന്നെയാണ് ആന്‍ഡ്രോയ്ഡ് പതിപ്പും പുറത്തിറക്കിയിരിക്കുന്നത്.
കമ്പ്യൂട്ടര്‍ പതിപ്പിലുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍ ഇംഗ്ലീഷ് ഭാഷാന്തരം, പ്രശ്‌നോത്തരി, സെര്‍ച്ച്, വാക്കര്‍ത്ഥം അടക്കമുള്ള സൗകര്യങ്ങള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിഫോര്‍ മീഡിയ ഓഫീസില്‍ വെച്ച് നടന്ന പ്രകാശ ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി, ഡിഫോര്‍ മീഡിയ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ഡിഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ അബ്ദു, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Click here to install application

Related Articles