Current Date

Search
Close this search box.
Search
Close this search box.

തഫവ്വുഖ്; ഇസ്‌ലാമിക് ക്യാമ്പസ് ഫെസ്റ്റ് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: കേരളത്തിലെ ഇസ്‌ലാമിക മത കലാലയ വിദ്യാര്‍ഥികളുടെ മത്സരമായ തഫവ്വുഖ് ഇസ്‌ലാമിക് ക്യാമ്പസ് ഫെസ്റ്റിലേക്കുളള മാഗസിന്‍, ഡോക്യുമെന്ററി, ഹ്രസ്വ ചിത്രം മത്സരങ്ങളിലേക്കുളള എന്‍ട്രികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.thafawuq.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9947030283, 8907111816, 9995123223 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 30 വൈകുന്നേരം 5 മണിയാണ്. അയക്കേണ്ട വിലാസം, ഡയറക്ടര്‍, തഫവ്വുഖ് ഇസ്‌ലാമിക് ക്യാമ്പസ് ഫെസ്റ്റ്, വിദ്യാര്‍ഥി ഭവനം, യു.കെ.എസ് റോഡ്, കോഴിക്കോട്-1, പിന്‍: 673001
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച എന്‍ട്രികള്‍ക്കുളള ട്രോഫിയും സമ്മാനത്തുകയും സെപ്തംബര്‍ 3,4 തിയ്യതികളിലായി മലപ്പുറത്തെ ശാന്തപുരം അല്‍ ജാമിഅഃ അല്‍ഇസ്‌ലാമിയയില്‍ നടക്കുന്ന തഫവ്വുഖ് ഇസ്‌ലാമിക് ക്യാമ്പസ് ഫെസ്റ്റിന്റെ സമാപന ചടങ്ങില്‍ വെച്ച് നല്‍കുമെന്ന് ഡയറക്ടര്‍ തൗഫീഖ് മമ്പാട് അറിയിച്ചു. കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിക്കുന്ന 15നും 23 നും ഇടക്ക് പ്രായമുളള വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Related Articles