Current Date

Search
Close this search box.
Search
Close this search box.

തന്‍ശിഅ ഇസ്‌ലാമിക്ക് അക്കാദമി എന്‍.ഐ.ടിയില്‍ തുടക്കമായി

കോഴിക്കോട്:  കേരളത്തിലെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് എസ്.ഐ.ഒ ആരംഭിച്ച തന്‍ശിഅ ഇസ്‌ലാമിക് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.പി ബഷീര്‍ പറഞ്ഞു. സ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍.ഐ.ടി കാലിക്കറ്റില്‍ ആരംഭിച്ച അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്രാഹീം തന്‍ശിഅ പാഠ്യപദ്ധദ്ധതി വിശദീകരിച്ചു. എന്‍.ഐ.ടി യൂണിറ്റ് പ്രസിഡന്റ് ഷഹബാസ് മുറാദ് സ്വാഗതവും തന്‍ശിഅ എന്‍.ഐ.ടി കോര്‍നേറ്റര്‍ ആഷിക്ക് നന്ദിയും പറഞ്ഞു.

Related Articles