Current Date

Search
Close this search box.
Search
Close this search box.

തനിമ കാമ്പസ് മ്യൂസിക് സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട്: തനിമ കാമ്പസ് മ്യൂസിക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് ഇര്‍ശാദിയ കോളേജില്‍ ഡോ. ജമീല്‍ അഹ്മദ് നിര്‍വ്വഹിച്ചു. കാമ്പസുകളില്‍ സംഗീത പഠനം, പരിശീലനം, അവതരണം, റിസര്‍ച്ച്,  ഗാനങ്ങളുടെ ശേഖരം എന്നിവ ലക്ഷ്യമാക്കി തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി കേരളത്തിലെ തെരഞ്ഞെടുത്ത കാമ്പസുകളിലാണ് ‘തനിമ കാമ്പസ് മ്യൂസിക്’ എന്ന പേരില്‍ സംഗീത ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്. ഗായകന്‍ ഷാനവാസ് മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പള്‍ ഏ.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ഡോ. വി. ഹിക്മത്തുല്ല, മുഹമ്മദ് റശാദ് എന്നിവര്‍ സംസാരിച്ചു. തനിമ സംസ്ഥാന സെക്രട്ടറി സലിം കുരിക്കളകത്ത് സ്വാഗതവും കോളേജ് ഫൈന്‍ആര്‍ട്‌സ്  സെക്രട്ടറി ആസിഫ് അമീന്‍ നന്ദിയും പറഞ്ഞു.

Related Articles