Current Date

Search
Close this search box.
Search
Close this search box.

ഡോക്ടറേറ്റ് നേടിയ ഷര്‍നാസ് മുത്തുവിനെ ആദരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅഃ മില്ലിയ ഇസ്‌ലാമിയ്യ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ടി.ടി. ഷര്‍നാസ് മുത്തുവിനെ ഡല്‍ഹി മലയാളി ഹല്‍ഖ ആദരിച്ചു. ‘സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതില്‍ നിയമനിര്‍മാണ പ്രക്രിയക്കും നിയമപാലനത്തിനുമുള്ള പങ്ക്’ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. അവര്‍ക്കുള്ള ഡല്‍ഹി മലയാളി ഹല്‍ഖയുടെ ഉപഹാരം ജാമിഅ മില്ലിയ ജോയിന്റ് രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മലിക്, സമ്മാനിച്ചു. പ്രൊഫസര്‍ എം.എച്ച് ഇല്ല്യാസ്, ജി.ഐ.ഒ പ്രസിഡണ്ട് പി റുക്‌സാന എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡല്‍ഹിയിലെ സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള സര്‍ക്കാര്‍, സര്‍ക്കാരേതര പരിപാടികളിലെ സജീവ സാന്നിധ്യവും മുഖ്യ സംഘാടകയുമായ ഷര്‍നാസ് മുത്തുവിന് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് അക്കാദമിക രംഗത്തുള്ള ഈ നേട്ടം. പ്രവര്‍ത്തനങ്ങളോടൊപ്പം ഗവേഷണ പഠനത്തെയും സഗൗരവം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ച ഇവര്‍ വളര്‍ന്ന് വരുന്ന സമൂഹത്തിന് പ്രചോദനവും മാതൃകയുമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മലപ്പുറം വേങ്ങരയില്‍ അച്ചനമ്പലം ടി.ടി ബീരാന്‍കുട്ടിയുടെയും, പി.എ മുംതാസിന്റെയും മകളാണ്, ഹ്യുമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ പി.കെ നൗഫലാണ് ഭര്‍ത്താവ്. 2014 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ‘വുമണ്‍ മാനിഫെസ്‌റ്റോ’ എന്ന എന്‍.ജി.ഒ വിന്റെ സ്ഥാപക കൂടിയായ ഷര്‍നാസ് മുത്തു നിലവില്‍ ജനറല്‍ സെക്രട്ടറിയാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഷര്‍നാസ് ഡല്‍ഹിയിലെ സ്ത്രീ സംഘാടകരില്‍ സ്വന്തമായ ഇടം കണ്ടെത്തിയ വ്യക്തിത്വമാണ്.

Related Articles