Current Date

Search
Close this search box.
Search
Close this search box.

ഡോക്ടറാവണമെന്നായിരുന്നു മകളുടെ ആഗ്രഹം: ഇഷ മാലികിന്റെ പിതാവ്

ന്യൂഡല്‍ഹി: കാശ്മീരില്‍ പ്രക്ഷോഭകര്‍ക്കെതിരെ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് ഗണ്‍ ഇരകളുടെ പ്രതീകമായി മാറിയിരിക്കുകയാണ് പതിനാലുകാരിയായ ഇഷ മാലിക്. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പില്‍ പരിക്കേറ്റ അവള്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. ഇരുകണ്ണുകളുടെയും കാഴ്ച്ചക്കൊപ്പം പരിക്കിനെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ അവളുടെ മാനസിക നില കൂടി തകരാറിലായിരിക്കുന്നു.
ജൂലൈ പത്തിന് ഒമ്പതാം ക്ലാസുകാരിയായ ഇഷ ഉമ്മക്കും സഹോദരങ്ങള്‍ക്കും ഒപ്പം വീടിന്റെ ഒന്നാം നിലയിലുള്ള അടുക്കളയില്‍ പഠിച്ചു കൊണ്ടിരിക്കെ എട്ടുമണിയോടെയാണ് പെല്ലറ്റ് ഗണിന് ഇരയായത്. ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കും സായുധ സേനക്കും ഇടയില്‍ താഴ്‌വരയില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണത്. ഇഷാ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് പെല്ലറ്റ് ഗണിന് ഇരയാക്കപ്പെട്ടതെന്ന് അവരുടെ ഉമ്മ ‘മുസ്‌ലിം മിററി’നോട് പറഞ്ഞു. അവളുടെ ഒരു കണ്ണിന്റെ കാഴ്ച്ചയെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നത് മാത്രമാണ് ഇപ്പോള്‍ തന്റെ തേട്ടമെന്ന് ഇഷയുടെ പിതാവ് വിതുമ്പി കൊണ്ട് പറഞ്ഞു. ഇഷ വളരെ സമര്‍ഥയായ വിദ്യാര്‍ഥിനിയും മകളുമായിരുന്നു. ഒരു ഡോക്ടറാകണമെന്നാണ് അവള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ എല്ലാം നഷ്ടമായിരിക്കുന്നു. എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles