Current Date

Search
Close this search box.
Search
Close this search box.

ഡിഅഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

മലപ്പുറം: മദ്യം, മയക്കുമരുന്ന്, ലഹരി എന്നിവക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ 2016 നവംബര്‍ 6 മുതല്‍ 27 വരെ കോട്ടക്കല്‍ പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജ് ക്യാമ്പസില്‍ ഡിഅഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. കോട്ടക്കലില്‍ വെച്ച് നടന്ന സംഘാടകസമിതി യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ഹബീബ് ജഹാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ ജനസേവനം കണ്‍വീനര്‍ അബ്ദുറഹ്മാന്‍, ഐ.ആര്‍.ഡബ്ല്യു. മേഖലാ ലീഡര്‍ കെ.മൊയ്തീന്‍ മാസ്റ്റര്‍, ക്യാമ്പ് കണ്‍വീനര്‍ പി.പി.അമീന്‍ പൂക്കാട്ടിരി, മൂസ അടാട്ടില്‍, അബ്ദുല്‍ വഹാബ് വൈലത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഡിഅഡിക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അമീന്‍ 94473 35634, ഫൈസല്‍ 86061 66660, സുനില്‍ 97450 24414 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Related Articles