Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി മലയാളി സംഗമം ഏപ്രില്‍ രണ്ടിന്

ന്യൂഡല്‍ഹി: ‘ഇസ്‌ലാം സന്തുലിതമാണ്’ എന്ന സന്ദേശമുയര്‍ത്തി ജമാഅത്തെ ഇസ്‌ലാമി ദല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിക്കുന്ന ‘ഡല്‍ഹി മലയാളി സംഗമം’ ഏപ്രില്‍ 2നു ഞായറാഴ്ച ഓഖ്‌ലയിലെ മില്ലി മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗമത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ, കേരളാ നേതാക്കള്‍ സംബന്ധിക്കും, നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, ഫരീദാബാദ്, തുടങ്ങി ഡല്‍ഹിയിലെ സമീപ പ്രദേശങ്ങളിലും പഠിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്ന മലയാളികള്‍ സംഗമത്തില്‍ പ്രതിനിധികളായി പങ്കെടുക്കും. രാവിലെ പത്ത് മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥകളെയും വിശകലനം ചെയ്യും. ഇസ്‌ലാമിന്റെ സമഗ്രതയെയും സന്തുലിതത്തെയും പരിചയപ്പെടുത്തുന്ന പഠന സെഷനുകളുമുണ്ടാവുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

Related Articles